21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

ഭര്‍ത്താവുമായി അകന്ന് കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കി:യുവാവ് അറസ്റ്റില്‍

Date:


നൂറനാട് : ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന യുവതിയെ പലതവണ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. ആദിക്കാട്ടുകുളങ്ങര ചാമവിളയില്‍ ഷൈജു (41)ആണ് അറസ്റ്റിലായത്. ആലപ്പുഴയിലാണ് സംഭവം. നൂറനാട് സ്വദേശിനിയായ മുപ്പത്തെട്ടുകാരിയുടെ പരാതിയിലാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തത്.

ഭര്‍ത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്ന യുവതിയെ വിവാഹ വാഗ്ദാനം നല്‍കിയാണ് ഇയാള്‍ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. മദ്യം നല്‍കി മയക്കിയ ശേഷം ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും യുവതി പരാതിയില്‍ പറയുന്നു.

പ്രതി 2017 ല്‍ ക്ഷേത്രത്തില്‍ കൊണ്ടുപോയി താലികെട്ടുകയും പിന്നീട് പല തവണ ലോഡ്ജില്‍ കൊണ്ടുപോയി പല തവണ പീഡിപ്പിച്ചതായും പൊലീസ് പറഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 31 ന് യുവതിയെ ലോഡ്ജിലെത്തിച്ച പ്രതി മദ്യം നല്‍കി പീഡിപ്പിക്കുകയും നഗ്‌ന വീഡിയോകള്‍ എടുക്കുകയും ചെയ്തിരുന്നു. ചതി മനസിലാക്കിയതോടെ യുവതി ഇയാളെ അവഗണിച്ചു. എന്നാല്‍ വിളിക്കുമ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ യുവതിയുടെ നഗ്‌ന വീഡിയോകള്‍ വീട്ടുകാര്‍ക്ക് അയച്ചു കൊടുക്കുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭീഷണി തുടര്‍ന്നതോടെയാണ് യുവതി പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്നാണ് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തത്.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related