21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

മലമ്പാമ്പിനെ കൊന്ന ശേഷം വീട്ടില്‍ പാകം ചെയ്ത യുവാവ് അറസ്റ്റില്‍

Date:


പാലക്കാട്: മലമ്പാമ്പിനെ കൊന്ന ശേഷം അടുക്കളയില്‍ പാകം ചെയ്ത യുവാവ് അറസ്റ്റില്‍. പാലക്കാട് തളിയക്കോണം സ്വദേശിയായ യുവാവാണ് വീട്ടില്‍ മലമ്പാമ്പിനെ കൊന്ന് കറിവച്ചത്. സംഭവത്തിൽ തളിയക്കോണം ബാപ്പുജി സ്റ്റേഡിയത്തിന് സമീപം എലമ്പക്കാട്ടില്‍ രാജേഷ് (42) അറസ്റ്റിൽ.

read also : മുതിര്‍ന്ന ബിജെപി നേതാവ് എല്‍ കെ അദ്വാനി ആശുപത്രിയില്‍  

വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ഇയാളെ പിടികൂടിയത്. പാലപ്പിള്ളി റേഞ്ച് ഓഫീസര്‍ രതീഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ രാജേഷിന്റെ വീട്ടിലെത്തി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയപ്പോൾ ഇറച്ചി വേവിച്ച്‌ വച്ചതായി കണ്ടെത്തി.

പിടിച്ചെടുത്ത മലമ്പാമ്പിന്റെ ഇറച്ചി ശാസ്ത്രീയ പരിശോധനയ്ക്ക് തിരുവനന്തപുരത്തുള്ള രാജീവ് ഗാന്ധി ബയോ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. തളിയക്കോണത്തുള്ള പാടശേഖരത്തില്‍ നിന്നാണ് ഇയാള്‍ മലമ്പാമ്പിനെ പിടികൂടിയതെന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related