തിരുവനന്തപുരം: മാധ്യമ പ്രവർത്തകനും കവിയും എഴുത്തുകാരനുമായ അനു സിനു അന്തരിച്ചു. അർബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് മരണം. 48 വയസായിരുന്നു. ദുബായില്‍ ഖലീജ് ടൈംസില്‍ പത്രപ്രവർത്തകനായിരുന്നു.
read also: അര്‍ജുന്റെ ഭാര്യയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജോലി: മന്ത്രി പി എ മുഹമ്മദ് റിയാസ്
യാത്രാ പുസ്തകത്തില്‍ ചില അപരിചിതർ (ഓർമകള്‍), ആത്മഹത്യയ്ക്ക് ചില വിശദീകരണക്കുറിപ്പുകള്‍ (നോവല്‍) എന്നിവയാണ് പ്രധാന കൃതികള്‍. നോവലിന് കൈരളി- അറ്റ്ലസ് സാഹിത്യ പുരസ്കാരം ലഭിച്ചു. ഷാങ്ഹായ് പാഠപുസ്തകം, എന്റെ തിബറ്റ് എന്നീ പുസ്തകങ്ങളുടെ വിവർത്തനത്തില്‍ പങ്കാളി കൂടിയാണ് അനു .
കൊല്ലം ജില്ലയിലെ പാരിപ്പള്ളി സ്വദേശിയായ അനു 1996 മുതല്‍ പത്രപ്രവർത്തന രംഗത്ത് സജീവം. മംഗളം, ഫ്രീ പ്രസ് ജേർണല്‍, ദ ന്യൂ ഇന്ത്യൻ എക്സ്പ്രസ്, സണ്‍ഡേ ഇന്ത്യൻ എന്നിവയില്‍ പ്രവർത്തിച്ചു.