മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ വീട്ടിൽ എൻഐഎ റെയ്ഡ്: സംഘം അകത്ത് കയറിയത് കതക് പൊളിച്ച്


കൊച്ചി: മാവോയിസ്റ്റ് നേതാവ് മുരളി കണ്ണമ്പിള്ളിയുടെ കൊച്ചിയിലെ തേവയ്ക്കലിലുള്ള വീട്ടിൽ എൻഐഎ റെയ്ഡ് നടത്തി. കതക് പൊളിച്ചാണ് എൻഐഎ സംഘം വീടിനുള്ളിൽ കടന്നത്. എട്ട് പേരടങ്ങുന്ന സംഘമാണ് മുരളി കണ്ണമ്പിളളിയുടെ മകന്റെ വീട്ടിൽ റെയ്ഡിനെത്തിയത്.

ഇവർ പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. ഹൈദരാബാദിലെ കേസുമായി ബന്ധപ്പെട്ടാണ് ഉദ്യോ​ഗസ്ഥ സംഘം എത്തിയിരിക്കുന്നതാണ് വിവരം. ഹൃദ്രോ​ഗിയായ മുരളി ഈ വീട്ടിൽ ഒറ്റക്കാണ് താമസം. പരിശോധന തുടരുകയാണ്.