തിരുവനന്തപുരം: കേരളത്തിലെ 10-ആം ക്ലാസ്സ് വരെയുള്ള സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് പിന്‍വലിച്ച് വിദ്യാഭ്യാസ വകുപ്പ്. ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. അതിനെ തുടർന്നാണ് നടപടി.
read also:അമല പോൾ തന്റെ ജീവിതത്തിലെ മനുഷ്യ ദൈവം, ആ ഒരാൾ ഇല്ലായിരുന്നുവെങ്കിൽ സിനിമ തന്നെ ഉപേക്ഷിക്കേണ്ടി വന്നേനെ: അഭിലാഷ് പിള്ള
സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തിദിവസങ്ങളാക്കിയ നടപടിക്കെതിരെ അധ്യാപക സംഘടനകള്‍ അടക്കമുള്ളവര്‍ രംഗത്തുവന്നിരുന്നു. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ക്കു പുറമെ സിപിഎം, സിപിഐയുടെ അധ്യാപക സംഘടനകളും എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. തുടർന്ന് വിദ്യാഭ്യാസ വിദഗ്ധര്‍, അധ്യാപക സംഘടനകള്‍ എന്നിവരുമായി കൂടിയാലോചിച്ച് പ്രവൃത്തിദിവസങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.