തിരുവനന്തപുരം : കെപിസിസി ജനറല്‍ സെക്രട്ടറിയായി എം.ലിജുവിനെ എഐസിസിസി നിയമിച്ചു. ലിജുവിനു കെപിസിസിയുടെ സംഘടനാ ചുമതല നല്‍കിയതായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി പറഞ്ഞു.
സംഘടന ചുമതല വഹിച്ചിരുന്ന ടി.യു.രാധാകൃഷ്ണന്‍ ഓഫിസ് ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരും. ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ലിജുവിനെ കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽനിന്നും ഒഴിവാക്കി.