തിരുവനന്തപുരം: സംവിധായകൻ രഞ്ജിത്തിനെതിരെ ബംഗാളി നടിയുടെ വെളുപ്പെടുത്തലില്‍ വിമർശനം ഉയരുകയാണ്. ഈ സാഹചര്യത്തിൽ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിന്റെ ഔദ്യോഗിക വാഹനത്തിന്റെ ബോർഡ് നീക്കം ചെയ്തു. ചലച്ചിത്ര അക്കാദമി ചെയർമാൻ എന്ന ബോർഡ് നീക്കം ചെയ്ത വാഹനം വയനാട്ടില്‍ നിന്ന് കൊണ്ട് പോയിട്ടുണ്ട്.
read also: കന്യാകുമാരിയില്‍ വൻതോതില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങി, കടല്‍ വെള്ളത്തിന് അപാരമായ തണുപ്പെന്നും പ്രദേശവാസികള്‍
കോഴിക്കോട് ചാലപ്പുറത്തെ വീടിനു പൊലീസ് സുരക്ഷ ഏർപ്പെടുത്തി. അറസ്റ്റ് ആവശ്യപ്പെട്ടു രഞ്ജിത്ത് താമസിച്ചിരുന്ന വയനാട്ടിലെ സ്വകാര്യ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു.