വയനാട് : ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായ വയനാടിന്റെ പുനരധിവാസത്തിനായി 10 കോടി രൂപ അനുവദിച്ച് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍. തുക അനുവദിച്ചതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ അറിയിച്ചു.
read also : അമ്മയും മകളും വീടിനുള്ളില്‍ മരിച്ച നിലയില്‍
വയനാട്ടിലുണ്ടായ ദുരന്തത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കേരളത്തിനൊപ്പമാണെന്നും ഔദ്യോഗിക കത്തിൽ യോഗി ആദിത്യനാഥ് പറയുന്നു. ഈ ദുഷ്‌കരമായ സാഹചര്യത്തില്‍ തന്റെ സര്‍ക്കാരും സംസ്ഥാനത്തെ ജനങ്ങളും കേരളത്തിലെ ജനങ്ങളോട് ഐക്യദാര്‍ഢ്യത്തോടെ നിലകൊള്ളുന്നുവെന്നും യോഗി പറഞ്ഞു.