‘നടന്മാര്‍ക്കെതിരെ പറഞ്ഞാല്‍ അടിക്കും’: ഭീഷണി കോൾ വന്നുവെന്ന് ഭാഗ്യലക്ഷ്‌മി


ഡബ്ല്യുസിസിക്ക് ഒപ്പം നിൽക്കുകയോ നടന്മാർക്കെതിരെ എന്തെങ്കിലും പറയുകയോ ചെയ്‌താൽ അടിക്കുമെന്നാണ് ഭീഷണി കോള്‍ വന്നുവെന്നു ചലച്ചിത്ര പ്രവർത്തക ഭാഗ്യലക്ഷ്മി. പൊലീസില്‍ പരാതി നല്‍കാനുള്ള തീരുമാനത്തിലാണ് താനെന്നും ഭാഗ്യലക്ഷ്മി മാദ്ധ്യമങ്ങളോട് പറഞ്ഞു.

read also: ലൈംഗികാരോപണം: സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തു

‘വളരെ സൗമ്യമായി വിളിച്ച്‌ ഭാഗ്യലക്ഷ്മിയാണോയെന്ന് ചോദിച്ച ശേഷം നടന്മാർക്കെതിരെ എന്തെങ്കിലും പറഞ്ഞാല്‍ കുനിച്ച്‌ നിർത്തി ഇടിക്കുമെന്നോ അങ്ങനെ എന്തൊക്കെയോ പറഞ്ഞു. വീട്ടിലെത്തി ഉപദ്രവിക്കും എന്നും വിളിച്ചയാള്‍ പറഞ്ഞു. അത്യാവശ്യം മറുപടി കൊടുത്തിട്ടുണ്ട്. ഇത് പ്രതീക്ഷിച്ചിരുന്നില്ല. എന്നെ ഇതുവരെ ആരും ഫോണില്‍ വിളിച്ച്‌ ഭീഷണിപ്പെടുത്തിയിട്ടില്ല. ആദ്യത്തെ അനുഭവമാണിത്’, ഭാഗ്യലക്ഷ്മി പറഞ്ഞു.