സിനിമയിൽ അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി ഹീറോയിസം കാണിക്കുന്നവർ ഇപ്പോൾ ഒളിച്ചോടുന്നു: സോണിയ തിലകൻ


സിനിമയിൽ അമ്മയ്ക്കും പെങ്ങൾക്കും വേണ്ടി ഹീറോയിസം കാണിക്കുന്നവർ അമ്മയെയും പെങ്ങന്മാരെയും നോക്കാതെ ഒളിച്ചോടുന്ന നേതാക്കന്മാരായിരിക്കുന്നുവെന്നു സോണിയ തിലകൻ. AMMA സംഘടനയിലെ എല്ലാ അംഗങ്ങളുടെയും രാജി ഒരു ശുഭപ്രതീക്ഷയുടെ തുടക്കമാണെന്നും സോണിയ പ്രതികരിച്ചു.

‘സ്ത്രീകളെല്ലാം ഒന്നിച്ചപ്പോൾ അത് വീണ്ടുമൊരു ശുദ്ധികലശത്തിന് കാരണമാകുന്നതിൽ സന്തോഷമുണ്ട്… ധാർമിക ഉത്തരവാദിത്വം ഏറ്റെടുക്കാൻ ‘അമ്മ’യുടെ തലപ്പത്തിരുന്നവർ ശ്രമിച്ചതിൽ വളരെയധികം സന്തോഷമുണ്ടെന്നും ഇനിയെങ്കിലും ഇത്തരത്തിലുള്ള ഒരു സാഹചര്യം വരുമ്പോൾ അമ്മയെയും പെങ്ങന്മാരെയും നോക്കാതെ ഒളിച്ചോടുന്ന നേതാക്കന്മാരെ സംഘടനയുടെ മുൻനിരയിൽ കൊണ്ടുവരാതെ നട്ടെല്ലും ആർജ്ജവവും സ്ത്രീപക്ഷവുമുള്ള ആളുകൾ ഇനി വരണമെന്നും’ സോണിയ ഒരു മാധ്യമത്തോട് പറഞ്ഞു.

read alsoഅമ്മയിലെ പെൻഷൻ നോക്കിയിരിക്കുന്ന ഒരുപാട് താരങ്ങളുണ്ട്, ആ പാവങ്ങളുടെ കഞ്ഞികുടി മുട്ടിക്കരുത് : നടി കൃഷ്ണപ്രഭ

‘ഒരു പ്രമാണിയെ കൊല്ലുമ്പോൾ മറ്റൊരു പ്രമാണി ജനിക്കുന്നു എന്ന സാഹചര്യത്തിലേക്ക് ഇനി പോകാതെ ഒരു പവർ ഗ്രൂപ്പും ഇല്ലാതെ പുതിയ പ്രതീക്ഷ നല്കുന്ന ഒരു സംഘടനയാണ് ഇനി വരേണ്ടത്.കുറച്ച് സ്ത്രീകൾ വിചാരിച്ചപ്പോൾ ഇത്രയേറെ മാറ്റങ്ങൾ വന്നതിൽ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. ഒരു കൊടുങ്കാറ്റ് വന്ന സ്ഥിതിക്ക് എല്ലാവരും പുറത്ത് വന്ന് അടുത്ത നടപടി ക്രമങ്ങളിലേക്ക് കൂടി കടക്കണം…. കൂടാതെ പൃഥ്വിരാജിന്റെ പോലെയുള്ളവർ നേതൃനിരയിലേക്ക് വരണം. അതേസമയം, മോഹൻലാൽ അമ്മയ്ക്കും പെങ്ങന്മാർക്കും ഒരു പ്രശ്നം ഉണ്ടായപ്പോൾ ഒളിച്ചോടിയ പ്രസിഡന്റ് എന്ന പേരിൽ അറിയപ്പെടും വിലക്കാനും കുറ്റം ചെയ്തവരെ അകത്ത് നിർത്താനും പ്രസ് മീറ്റിൽ അദ്ദേഹം കാണിക്കുന്ന ആർജവമൊന്നും ഇവിടെ കണ്ടില്ല… ഒളിവിലാണോ മോഹൻലാൽ … ഇതൊക്കെ കേൾക്കുമ്പോൾ തന്നെ മോശം തോന്നുന്നു’- സോണിയ കൂട്ടിച്ചേർത്തു.