പാലക്കാട് : റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വിദ്യാർഥിനി മരിച്ചു. ചാലിശേരി ബംഗ്ലാവ്കുന്ന് കാരാത്തുപടി ശ്രീപ്രിയ (19)യാണ് മരിച്ചത്. ബാലന്റെയും ശ്രീലതയുടെയും മകളാണ്.
read also: അമ്മ എന്ന സംഘടനയെ തകർത്ത ദിവസം, കഴിഞ്ഞ നാലുവർഷമായി സംഘടനയുമായി യാതൊരു ബന്ധവുമില്ല: കെ. ബി ഗണേഷ് കുമാർ
ക്ലാസ് കഴിഞ്ഞ് കുന്നംകുളത്തുനിന്ന് വരികയായിരുന്ന ശ്രീപ്രിയ ബസിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ കൂറ്റനാട് ഭാഗത്തുനിന്ന് വരികയായിരുന്ന കാർ ഇടിക്കുകയായിരുന്നു. ചൊവ്വ പകല്‍ 1.30നായിരുന്നു അപകടം. തലയ്ക്ക് ഗുരുതര പരിക്കേറ്റ ശ്രീപ്രിയയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.