കോഴിക്കോട്: ബസ് യാത്രയ്ക്കിടയിൽ 22 കാരിയായ വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തില്‍ കുറ്റ്യാടി സ്വദേശി ഫൈസൽ പൊലീസ് പിടിയിൽ.
read also: ലൈംഗികാതിക്രമം: സംവിധായകൻ വി കെ പ്രകാശിനെതിരെ കേസ്
കുറ്റ്യാടി- കോഴിക്കോട് റൂട്ടില്‍ സർവീസ് നടത്തുന്ന അജ്‌വ ബസില്‍ വച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം. സമീപത്തെ സീറ്റിലിരുന്ന ഇയാള്‍ യുവതിയെ ശാരീരികമായി ഉപദ്രവിക്കുകയായിരുന്നു. ബസ് ഉള്ള്യേരി സ്റ്റാൻഡില്‍ നിന്നും പുറപ്പെട്ട സമയത്ത് ഇയാള്‍ യുവതിയെ കയറിപിടിക്കുകയായിരുന്നു. യുവതി ബഹളം വച്ചതോടെ ഇയാളെ മറ്റ് യാത്രക്കാർ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.