പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരമായി പീഡിപ്പിച്ച പ്രതിക്ക് 86 വര്‍ഷം കഠിന തടവ്


തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നാലുവര്‍ഷം നിരന്തരമായി പീഡിപ്പിച്ച സംഭവത്തിൽ പ്രതിക്ക് 86 വര്‍ഷം കഠിന തടവും 75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കുടപ്പനക്കുന്ന് ഹാര്‍വീപുരം സ്വദേശി ലാത്തി രതീഷ് എന്നറിയപ്പെടുന്ന രതീഷ് കുമാറിനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്.

read also: കോഴിക്കോട് സ്വദേശിനി ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയിൽ

പത്തോളം കേസുകളില്‍ പ്രതിയായാണ് ഇയാള്‍. 2015 മുതൽ ഇയാൾ കുട്ടിയെ ഉപദ്രവിക്കുമായിരുന്നു. ഇയാൾ പ്രദേശത്തെ പ്രധാന ഗുണ്ടയായതിനാല്‍ ഭയന്ന കുട്ടി വിവരം പുറത്തുപറഞ്ഞില്ല. കുട്ടിയെ ഭീഷണിപ്പെടുത്തി ഒരു സ്വകര്യസ്ഥാപനത്തില്‍നിന്ന് സാധനങ്ങള്‍ മോഷ്ടിക്കാന്‍ പറഞ്ഞുവിട്ടപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. സാധനങ്ങള്‍ മോഷ്ടിക്കുന്നതിനിടയില്‍ പിടിയിലായതോടെ പ്രതി പറഞ്ഞിട്ടാണ് സാധനങ്ങള്‍ എടുത്തതെന്ന് കുട്ടി വെളിപ്പെടുത്തി. ജീവനക്കാര്‍ പുറത്തുവന്ന് നോക്കിയപ്പോഴേക്കും പ്രതി രക്ഷപ്പെട്ടിരുന്നു. തുടര്‍ന്ന് കുട്ടിയോട് പ്രതിയേപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞപ്പോഴാണ് പീഡന വിവരങ്ങള്‍ അറിഞ്ഞത്. ഇതോടെ കുട്ടിയെ വീട്ടില്‍ കൊണ്ടാക്കുകയും കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയും ചെയ്തു. തുടര്‍ന്ന് വീട്ടുകാര്‍ പേരൂര്‍ക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.