കോഴിക്കോട്: നാദാപുരം സ്വദേശിനിയായ യുവതി ബെംഗളൂരുവില്‍ തൂങ്ങിമരിച്ച നിലയില്‍. കല്ലാച്ചി വലിയ പറമ്പത്ത് അശോകന്റെ മകളായ അശ്വതിയാണ് ബെംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ചത്. ഒരു വർഷമായി കെംപഗൗഡ എയർപോർട്ട് കഫേയില്‍ ജോലി ചെയ്യുകയാണ് 20കാരിയായ അശ്വതി.
read also: മകളുടെ സുഹൃത്തിനെ കൊല്ലാന്‍ അച്ഛന്റെ ക്വട്ടേഷന്‍: മൂന്ന് പേര്‍ പിടിയില്‍
ജോലിക്ക് പോവുന്നതിനായി സുഹൃത്ത് എത്തിയപ്പോഴാണ് അശ്വതിയെ മരിച്ച നിലയില്‍ കണ്ടത്. ഇതോടെ യുവതി ബഹളം വക്കുകയും ആളുകള്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നു ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയുടെ കാരണം വ്യക്തമല്ലെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.