സിമി റോസ്ബെൽ ജോണിനെ കോൺഗ്രസ് പുറത്താക്കി


കോണ്‍ഗ്രസില്‍ കാസ്റ്റിങ് കൗച്ചും പവര്‍ ഗ്രൂപ്പും ഉണ്ടെന്ന ആരോപണമുയർത്തിയ സിമി റോസ് ബെല്‍ ജോണിനെതിരേ പാർട്ടി നടപടി. കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍നിന്നാണ് സിമിയെ പുറത്താക്കിയത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപിയുടെ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി എം ലിജു അറിയിച്ചു.

read also: എഡിജിപിയുടെ ഭാര്യയുടെ മൊബൈൽ ഫോൺ ചോർത്താൻ അൻവറിന് എങ്ങനെ സാധിച്ചു? സന്ദീപ് വാചസ്പതി

വി ഡി സതീശൻ അവസരങ്ങൾ നൽകുന്നില്ലെന്നും അവസരങ്ങൾക്കായി കോൺഗ്രസിൽ ചൂഷണങ്ങൾക്ക് നിന്നുകൊടുക്കണമെന്നും മുൻ AICC അംഗവും മുൻ PSC അംഗവുമായ സിമി റോസ്ബെൽ ആരോപിച്ചിരുന്നു. രാഷ്ട്രീയ ശത്രുക്കളുടെ ഒത്താശയോടെ കോണ്‍ഗ്രസിലെ വനിതാ നേതാക്കളെയും പ്രവര്‍ത്തകരെയും മാനസികമായി തകർക്കാനാണ് സിമി റോസ് ബെല്‍ ജോണ്‍ ആക്ഷേപം ഉന്നയിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് കെപിസിസി നടപടി.

സിമിക്കെതിരെ നടപടി വേണമെന്ന് വനിതാ നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. സിമി റോസ്ബെല്‍ ജോൺ ഗുരുതര അച്ചടക്ക ലംഘനം നടത്തിയെന്ന് പാർട്ടിക്ക് ബോധ്യപ്പെട്ടതിനാലാണ് നടപടിയെന്ന് കെ സുധാകരൻ അറിയിച്ചു.