21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, മഴ മുന്നറിയിപ്പില്‍ മാറ്റം

Date:


തിരുവനന്തപുരം: സംസ്ഥാനത്തെ മഴ അറിയിപ്പില്‍ മാറ്റം. നേരത്തെ 8 ജില്ലകളില്‍ പ്രഖ്യാപിച്ചിരുന്ന യെല്ലോ അലര്‍ട്ട് ഇപ്പോള്‍ 10 ജില്ലകളിലേക്ക് നീട്ടിയാണ് മഴ അറിയിപ്പില്‍ മാറ്റം വരുത്തിയിരിക്കുന്നത്. കാലാവസ്ഥ വകുപ്പിന്റെ പുതിയ അറിയിപ്പ് പ്രകാരം പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്.

read also; അന്‍വറിന്റേത് ഭീതിപ്പെടുത്തുന്ന വെളിപ്പെടുത്തല്‍, തൃശൂര്‍ പൂരം കലക്കിയത് ഗുരുതര കുറ്റ കൃത്യം: കെ മുരളീധരന്‍

അതേസമയം കാലാവസ്ഥ വകുപ്പ് നല്‍കുന്ന സൂചന പ്രകാരം സെപ്തംബര്‍ ആദ്യവാരം കേരളത്തില്‍ മഴ തകര്‍ത്ത് പെയ്യാനാണ് സാധ്യത. സെപ്തംബര്‍ 4 -ാം തിയതിവരെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ ജാഗ്രതയുള്ളത്.

യെല്ലോ അലര്‍ട്ട്
01/09/2024 : പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

02/09/2024 : ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്

03 /09/2024 : ആലപ്പുഴ, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
04/09/2024 : പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് എന്നീ ജില്ലകളിലാണ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related

രാജ്യത്തെ നാണംകെടുത്താന്‍ രാഹുലിന്റെ നിര്‍ദേശപ്രകാരം ആസൂത്രണം ചെയ്തത്; എ.ഐ. സമ്മിറ്റിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ ബി.ജെ.പി

ന്യൂദല്‍ഹി: എ. ഐ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ യൂത്ത് കോണ്‍ഗ്രസ്...