20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

പ്രശോഭ് ആയി ഷെബിൻ ബെൻസൺ കിഷ്കിന്ധാകാണ്ഡം പുതിയ പോസ്റ്റർ പുറത്തുവിട്ടു

Date:


കൗതുകം നിറഞ്ഞ നിരവധി കഥാപാത്രങ്ങൾ മലയാള സിനിമയിൽ അവതരിപ്പിച്ച് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയനായ യുവ നടന്നാണ് ഷെബിൻ ബെൻസൺ. ഇടുക്കി ഗോൾഡ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ ഈ നടൻ മുപ്പതോളം ചിത്രങ്ങളിൽ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.

ഇയോബിൻ്റെ പുസ്തകം പത്തു കൽപ്പനകൾ, വൈറസ്, വർഷം , ഭീഷ്മ പർവ്വം, കൊള്ള, ഉള്ളൊഴുക്ക്, ബിഗ് ബെൻ തുടങ്ങിയ ചിത്രങ്ങൾ aഇവയിൽ ഏറെ ശ്രദ്ധേയമാണ്. ബാലതാരമായി തുടങ്ങി പിന്നീട് മികച്ച കഥാപാത്രങ്ങളിലൂടെ തൻ്റെതായ ഒരു സ്പേസ് ഉണ്ടാക്കിയെടുത്തു ഷെബിൻ.

read also:അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയ സര്‍വീസ് സഹകരണ ബാങ്കില്‍ ജോലിയില്‍ പ്രവേശിച്ചു

ചെറുപ്പത്തിൻ്റെ കൗശലവും, അയത്നലളിതമായ അഭിനയശൈലിയും കൊണ്ട് പ്രേക്ഷകരെ വശീകരിച്ച ഷെബിൻ ബെൻസൺ ഈപ്പാൾ ഏറ്റവും പുതുതായി അഭിനയിക്കുന്ന ചിത്രമാണ് ഗുഡ് വിൽ എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ ബോബി ജോർജ് നിർമ്മിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്യുന്ന കിഷ്ക്കിന്ധാകാണ്ഡം. ഈ ചിത്രത്തിൻ്റെ പ്രദർശനത്തിനോടനുബന്ധിച്ചുള്ള പ്രൊമോഷനിൽ ഇപ്പോൾ ഏറ്റവും പുതിയതായി ഷെബിൻ ബെൻസൺ അവതരിപ്പിക്കുന്ന പ്രശോഭ് എന്ന കഥാപാത്രത്തിൻ്റെ ക്യാരക്ടർ പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ പോസ്റ്റർ പുറത്തുവിട്ടിരുന്നു.

ആസിഫ് അലി നായകനും, അപർണാ ബാലമുരളി നായികയുമാകുന്ന ഈ ചിത്രത്തിൽ വിജയരാഘവൻ ജഗദീഷ്, അശോകൻ, കോട്ടയം രമേഷ്, മേജർ രവി, വൈഷ്ണവിവിരാജ്, കൃഷ്ണൻ ബാലകൃഷ്ണൻ, ബിലാസ് ചന്ദ്രഹാസൻ ,മാസ്റ്റർ ആരവ്, ജിബിൻ ഗോപിനാഥ്, എന്നിവരും താരങ്ങളാണ്.
തിരക്കഥ – ഛായാഗ്രഹണം – ബാഹുൽ രമേഷ്.
സംഗീതം -മുജീബ് മജീദ്.
എഡിറ്റിംഗ് -സൂരജ് ഇ.എസ്.
പ്രൊജക്റ്റ് ഡിസൈൻ – കാക്കാസ്റ്റോറീസ്.
പ്രൊഡക്ഷൻ മാനേജർ -എബി.
പ്രൊഡക്ഷൻ എക്സിമുട്ടീവ്സ് – നോബിൾ ജേക്കബ്.’ കെ.സി.ഗോകുലൻപിലാശ്ശേരി.
പ്രൊഡക്ഷൻ കൺട്രോളർ-രാജേഷ് മേനോൻ.
വാഴൂർ ജോസ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related