നടൻ നിവിൻ പോളിക്കെതിരെ കേസ്; അതിക്രമം വിദേശത്ത് വച്ചെന്ന് യുവതി


കൊച്ചി: യുവനടൻ നിവിൻ പോളിക്കെതിരെ പീഡന കേസ് . നേര്യമംഗലം സ്വദേശിനിയുടെ പരാതിയിലാണ് കേസെടുത്തത്. 2023 നവംബറിൽ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് പരാതി. എറണാകുളം ഊന്നുകാല്‍ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഒരു സ്ത്രീയാണ് പീഡനത്തിനുള്ള ഒത്താശ ചെയ്തതെന്നും പരാതിയില്‍ പറയുന്നു.

read also: പാപ്പനംകോട് തീപിടിത്തം: ദുരൂഹതയേറ്റി വൈഷ്ണവിയുടെ മരണം, മരിച്ച പുരുഷന്‍ ആര്? അന്വേഷണം തുടങ്ങി

കേസിന്റെ അന്വേഷണം എസ്‌ഐടി ഏറ്റെടുക്കുമെന്ന് പൊലീസ് അറിയിച്ചു. നിവിൻ ആറാം പ്രതിയും നിർമാതാവ് എ.കെ. സുനില്‍ രണ്ടാം പ്രതിയുമാണ്.