ഐജി ലക്ഷ്മണയെ തിരിച്ചെടുത്തു: പൊലീസ് ട്രെയിനിങ് ഐജിയായി പുനര്‍നിയമനം


തിരുവനന്തപുരം: മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട സാമ്പത്തിക തിരിമറി കേസില്‍ പ്രതിയായ ഐജി ജി ലക്ഷ്മണയെ സർവീസിൽ തിരിച്ചെടുത്തു. പൊലീസ് ട്രെയിനിങ് ഐജിയായാണ് പുനര്‍നിയമനം. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തിലാണ് 360 ദിവസത്തെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍വിസില്‍ തിരിച്ചെടുത്തത്.

read also: മദ്യലഹരിയില്‍ സ്‌കൂളിലെത്തിയ അധ്യാപകൻ വിദ്യാര്‍ഥിനിയുടെ മുടി മുറിച്ചുമാറ്റി: സസ്‌പെന്‍ഷന്‍

മോന്‍സണ്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു കേസില്‍ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചിരുന്നു. മുന്‍ ഡിഐജി എസ് സുരേന്ദ്രന്‍, ഐജി ലക്ഷ്മണ എന്നിവരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രമെങ്കിലും ഉദ്യോഗസ്ഥര്‍ പണം കൈപ്പറ്റിയതിന് തെളിവില്ലെന്നു കോടതിയെ അറിയിച്ചു. കൂടാതെ, അന്വേഷണം അവസാനിച്ച സാഹചര്യത്തില്‍ തിരിച്ചെടുക്കാമെന്ന് സസ്‌പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി ശുപാര്‍ശയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം