ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പതിനാറുകാരൻ മുങ്ങിമരിച്ചു | dead body, Death, Kerala, Latest News, News
പത്തനംതിട്ട: ക്ഷേത്രക്കുളത്തില്‍ കുളിക്കാനിറങ്ങിയ പ്ലസ് വണ്‍ വിദ്യാർത്ഥി മുങ്ങിമരിച്ചു. വാഴൂർ കൊടുങ്ങൂർ ദേവീക്ഷേത്രകുളത്തിലായിരുന്നു അപകടം. പുളിക്കല്‍ കവല കണ്ണന്താനത്ത് ലിരോണ്‍(16) ആണ് മുങ്ങിമരിച്ചത്.
read also: ‘റെഡ് ആര്‍മി’യുമായി ബന്ധമില്ല : സി.പി.എം നേതാവ് പി. ജയരാജൻ
കുളത്തിലിറങ്ങിയ ലിരോണ്‍ കാല്‍വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു. തുടർന്ന് നാട്ടുകാരും ഫയർഫോഴ്‌സും ചേർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് ലിരോണിനെ കണ്ടെത്തിയത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഴൂർ എസ് വി ആർ എൻ എസ് എസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാർഥിയാണ് ലിരോണ്‍.