‘റെഡ് ആര്‍മി’യുമായി ബന്ധമില്ല : സി.പി.എം നേതാവ് പി. ജയരാജൻ


പാലക്കാട്: ‘റെഡ് ആർമി’ എന്ന ഫേസ്ബുക്ക് പേജുമായി തനിക്ക് ബന്ധമില്ലെന്ന് സി.പി.എം നേതാവ് പി. ജയരാജൻ. പാർട്ടിയുടെ നവമാധ്യമങ്ങളുമായി മാത്രമാണ് തനിക്ക് ബന്ധമെന്നും റെഡ് ആർമി തന്റെ പേരിലാണെന്ന് വരുത്തിത്തീർക്കാനാണ് ശ്രമമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

read also: ആ ദിവസം വിദേശയാത്ര നടത്തിയിട്ടില്ല, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് തെളിവ് നല്‍കി നിവിന്‍ പോളി

‘പി.ജെ ആര്‍മി എന്ന ഗ്രൂപ്പുമായി തനിക്ക് ബന്ധമുണ്ടെന്നായിരുന്നു നേരത്തേയുള്ള പ്രചാരണം. പി.ജെ ആര്‍മിയും ഞാനും തമ്മില്‍ ബന്ധമില്ലെന്ന് പൊതുവില്‍ അംഗീകരിക്കപ്പെട്ടു. അതിനാലാണ് പുതിയ പ്രചാരണം ആരംഭിച്ചത്. പാര്‍ട്ടി സമ്മേളനങ്ങള്‍ നടക്കുന്ന ഘട്ടത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ പല ശ്രമങ്ങളും നടക്കുന്നുണ്ട്. പാര്‍ട്ടിയുടെ കരുത്തിനെ ശരിയായി മനസ്സിലാക്കാതെ ചില വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ട്ടി അനുഭാവികള്‍ക്കിടയിലും മറ്റും ആശയക്കുഴപ്പമുണ്ടാക്കാന്‍ ബോധപൂര്‍വം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുകയാണ്. പെയ്ഡ് ന്യൂസാണിവ. ഇത്തരം വാര്‍ത്തകള്‍ ഓരോന്നിനോടും പ്രതികരിക്കേണ്ട കാര്യമില്ല’- ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.