ആ ദിവസം വിദേശയാത്ര നടത്തിയിട്ടില്ല, പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ് തെളിവ് നല്‍കി നിവിന്‍ പോളി


കൊച്ചി: യുവതിയുടെ പീഡന ആരോപണം വ്യാജമാണെന്ന് നടന്‍ നിവിന്‍ പോളി. പീഡിപ്പിച്ചതായി യുവതി പറയുന്ന ദിവസങ്ങളില്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ് നിവിന്‍ പോളി. തെളിവായി പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പും ചേര്‍ത്തിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും മുഖ്യമന്ത്രിക്കും ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും നല്‍കിയ പരാതിയില്‍ താരം പറയുന്നു.

read also: സ്ത്രീകളില്‍ ചില മാറ്റങ്ങള്‍ ഉണ്ടായാല്‍ പ്രത്യേകം ശ്രദ്ധിക്കുക, അത് ചിലപ്പോള്‍ കാന്‍സര്‍ ആകാം

സാംസ്‌കാരികമന്ത്രി സജി ചെറിയാനും പരാതി നല്‍കിയിട്ടുണ്ട്. പീഡനം നടന്നതായി പരാതിക്കാരി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമാ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നെന്ന് പരാതിയില്‍ നിവിന്‍ പറയുന്നു. ഇതിന്റെ വിശദാംശങ്ങളും പരാതിയില്‍ വിശദമായി ചേര്‍ത്തിട്ടുണ്ട്. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പു നല്‍കിയിട്ടുണ്ട്.