20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

തിരുവനന്തപുരം വിമാനത്താവളത്തിൽ തൊഴിലാളികളുടെ പണിമുടക്ക്; യാത്രക്കാർ ​ദുരിതത്തിൽ

Date:


തിരുവനന്തപുരം: ഗ്രൗണ്ട് ഹാൻഡലിംങ് ജീവനക്കാരുടെ സമരത്തെ തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ വിമാനങ്ങൾ വൈകുന്നു. എയർ ഇന്ത്യ സാറ്റ് സിലെ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗം കരാർ തൊഴിലാളികളാണ് ശമ്പള പരിഷ്കരണവും ബോണസും ആവശ്യപ്പെട്ട് പണിമുടക്കുന്നത്.

സമരം ചെയ്യുന്ന ജീവനക്കാർക്ക് പകരം ജീവനക്കാരെ നിയോഗിച്ചിട്ടുണ്ടെന്നും വിമാന സർവീസുകൾ റദ്ദാക്കിയിട്ടില്ല എന്നുമാണ് വിമാനത്താവള അധികൃതർ വ്യക്തമാക്കുന്നത്. ചില വിമാനങ്ങൾ മാത്രമാണ് അരമണിക്കൂർ വൈകിയത് എന്നുമാണ് അധികൃതരുടെ നിലപാട്.

എയർ ഇന്ത്യാ സാറ്റ്സിലെ എല്ലാ രാഷ്ട്രീയ ധാരകളിലും പെട്ട തൊഴിലാളികൾ സംയുക്തമായാണ് സമരം നടത്തുന്നത്. 400 ഓളം ജീവനക്കാർ പണിമുടക്കിൽ പങ്കെടുക്കുന്നെന്നാണ് സമര സമിതി വ്യക്തമാക്കുന്നത്. സമരം വിമാനത്താവളത്തിൻ്റെ പ്രവ‍ർത്തനത്തെ സാരമായി ബാധിച്ചു. ഇതേ തുടർന്ന് രാത്രി ലാൻഡ് ചെയ്ത വിമാനത്തിൽ നിന്ന് യാത്രക്കാരെ പുറത്തിറക്കാൻ അരമണിക്കൂറോളം വൈകി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related