20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

സംസ്ഥാനത്ത് ഇനി അടുത്ത ദിവസങ്ങളില്‍ മഴ കനക്കും: ജാഗ്രതാ നിര്‍ദ്ദേശം

Date:


തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി മഴ കനക്കുമെന്നാണ് വിവരം. നാളെ മുതലാണ് മഴ ശക്തമാകാന്‍ സാധ്യത എന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഞായറാഴ്ച ആറു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയാണ് ഉണ്ടാകാന്‍ സാധ്യത. കനത്ത മഴ കണക്കിലെടുത്ത് എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

തിങ്കളാഴ്ച എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ആലപ്പുഴയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ മാത്രമാണ് ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുള്ളത്. ഇന്ന് ശക്തമായ മഴ പ്രതീക്ഷിക്കുന്നത് വടക്കന്‍ കേരളത്തില്‍ മാത്രമാണ് എന്നും അറിയിപ്പില്‍ പറയുന്നു. മധ്യ ബംഗാള്‍ ഉള്‍ക്കടലിനും വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായാണ് ന്യൂനമര്‍ദ്ദം ഇപ്പോള്‍ ഉള്ളത്. വടക്കു ദിശയില്‍ സഞ്ചരിക്കുന്ന ന്യൂനമര്‍ദ്ദം തിങ്കളാഴ്ചയോടെ വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ എത്തിച്ചേരുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related