മലപ്പുറം: മുഹമ്മദ് ആട്ടൂര്‍ തിരോധാനത്തിന് പിന്നില്‍ എഡിജിപി എം.ആര്‍ അജിത് കുമാറിന്റെ കറുത്ത കൈകളാണെന്ന് പിവി അന്‍വര്‍ എംഎല്‍എ. എം. ആര്‍ അജിത് കുമാറിന്റെ പങ്കിന് തെളിവുണ്ടെന്നും അത് ക്രൈംബ്രാഞ്ചിന് കൈമാറുമെന്നും പിവി അന്‍വര്‍ വ്യക്തമാക്കി. എഡിജിപി അവധിയില്‍ പോയത് തെളിവ് നശിപ്പിക്കാനാണെന്ന് അന്‍വര്‍ ആരോപിച്ചു.
Read Also: കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത, പുതിയ ന്യൂനമര്‍ദ്ദ പാത്തി രൂപപ്പെട്ടു
എം.ആര്‍ അജിത് കുമാറിനും സുജിത്ത് ദാസിന്റെ ഗതി വരും. കാലചക്രം തിരിയുകയാണല്ലോയെന്ന് പി.വി അന്‍വര്‍ പറഞ്ഞു. എം.ആര്‍ അജിത്ത് കുമാര്‍ കൊടും കുറ്റവാളിയാണെന്ന് അന്‍വര്‍ രൂക്ഷമായി വിമര്‍ശിച്ചു. പി ശശിയെ കുറിച്ചുള്ള ചോദ്യത്തിന് ഇനി രാഷ്ട്രീയ മറുപടി ഇല്ലെന്നും ഉന്നയിച്ച ആരോപണങ്ങളിലെ കേസന്വേഷണത്തില്‍ മാത്രം മറുപടി ഉണ്ടാകുവെന്നായിരുന്നു അന്‍വറിന്റെ മറുപടി. അജിത്ത് കുമാറും സുജിത്ത് ദാസും ഒരച്ഛന്റെ മക്കളാണെന്നും ചേട്ടനും അനിയനും പോലെയാണെന്നും അന്‍വര്‍ വിമര്‍ശിച്ചു.
മാമി കേസില്‍ കൈവശമുള്ള തെളിവുകള്‍ ഡിഐജിയ്ക്ക് ഇന്നലെ കൈമാറിയിട്ടുണ്ട്. പുതിയ ക്രൈം ബ്രാഞ്ച് സംഘത്തിന് തെളിവുകള്‍ സീലു വച്ച കവറില്‍ നല്‍കുമെന്ന് അന്‍വര്‍ വ്യക്തമാക്കി. അതേസമയം ക്രൈംബ്രാഞ്ചിന് കുടുംബം പുതിയ പരാതി നല്‍കും. നിലവിലെ അന്വേഷണത്തില്‍ ഉണ്ടായ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കുക.
മുഹമ്മദ് ആട്ടൂര്‍ തിരോധാന കേസ് അന്വേഷണസംഘം രൂപീകരിച്ചിരുന്നു. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘത്തിന് അന്വേഷണച്ചുമല. ഐജി പി പ്രകാശ് മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്.