20
February, 2026

A News 365Times Venture

20
Friday
February, 2026

A News 365Times Venture

വാക്കുതര്‍ക്കത്തിന് പിന്നാലെ സഹോദരിയെ സഹോദരന്‍ വെട്ടി, പെണ്‍കുട്ടി ആശുപത്രിയില്‍

Date:



പാലക്കാട് : എലപ്പുള്ളിയില്‍ സഹോദരിയെ സഹോദരന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. എലപ്പുള്ളി നോമ്പിക്കോട് ഒകര പള്ളം സ്വദേശിനി ആര്യയ്ക്കാണ് (19) വെട്ടേറ്റത്. സഹോദരനും അംഗ പരിമിതനുമായ സൂരജിനായി (25) കസബ പൊലീസ് അന്വേഷണം ആരംഭിച്ചു. തലയ്ക്കും കാലിനും പരുക്കേറ്റ ആര്യയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായെന്നും ഇതാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നുമാണ് പൊലീസ് അറിയിക്കുന്നു. കൂടുതല്‍ അന്വേഷണം നടക്കുന്നതായും കസബ പൊലീസ് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related