21
February, 2026

A News 365Times Venture

21
Saturday
February, 2026

A News 365Times Venture

സുഭദ്രയെ കൂട്ടികൊണ്ട് വരുമ്പോള്‍ വീട്ടില്‍ മാത്യൂസിന്റെ ബന്ധുക്കളും: സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നതായി സൂചന

Date:


കൊച്ചി: കടവന്ത്രയിലെ നിന്നും കാണാതായ വയോധികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. എറണാകുളത്ത് നിന്ന് സുഭദ്രയെ കൂട്ടിക്കൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. നാലാം തീയതിയാണ് സുഭദ്രയെ കൂട്ടിക്കൊണ്ടുവന്നത്. ആലപ്പുഴയിലെ വീട്ടില്‍ സുഭദ്രയെ എത്തിക്കുമ്പോള്‍ കൂടെ മാത്യൂസിന്റെ ബന്ധുക്കള്‍ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.

സുഭദ്ര എന്ന് സംശയിക്കുന്ന സ്ത്രീ മാത്യുവിന്റെ വീട്ടില്‍ എത്തിയിരുന്നതായി അയല്‍വാസി പ്രതികരിച്ചിരുന്നു. കൈയില്‍ പിടിച്ചുകൊണ്ടാണ് വന്നത്. ഒപ്പം 4 പേര്‍ ഉണ്ടായിരുന്നുവെന്നും പറയുന്നു.

സുഭദ്രയുടേത് കൊലപാതകം എന്നുതന്നെയാണെന്ന് പോലീസ് നിഗമനം. ഇരു കൂട്ടരും തമ്മില്‍ സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നു എന്നും സൂചനകളുണ്ട്. സുഭദ്രയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ജോലിയും ഉണ്ടായിരുന്നതായി പോലീസ് പറഞ്ഞു. കടകളില്‍ ഉള്‍പ്പെടെ പണം പലിശക്ക് കൊടുത്ത ദിവസം പലിശ ഈടാക്കിയിരുന്നുവെന്ന് പൊലീസ് പറയുന്നു. പ്രതികളെന്ന് സംശയിക്കുന്ന മാത്യുസും ശര്‍മിളയും ഒളിവില്‍ എന്ന് ഡിവൈഎസ്പി പറഞ്ഞു. ആഗസ്റ്റ് നാലിനാണ് 73കാരിയായ സുഭദ്രയെ കാണാതായത്. തുടര്‍ന്ന് മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related