16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

കോഴിക്കോട്ട് വിവാഹ നിശ്ചയം കഴിഞ്ഞ നഴ്സായ യുവതി ജീവനൊടുക്കിയ നിലയിൽ

Date:


കോഴിക്കോട്: വിവാ​​ഹ നിശ്ചയം കഴിഞ്ഞ യുവതി തൂങ്ങിമരിച്ച നിലയിൽ. നാദാപുരം കോടഞ്ചേരിയിലാണ് സംഭവം. ഉണിയമ്പ്രോൽ മനോഹരൻ–സനില ദമ്പതികളുടെ മകൾ ആരതി (21) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് ആരതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സായിരുന്നു ആരതി. അടുത്തിടെയാണ് ആരതിയുടെ വിവാഹം ഉറപ്പിച്ചത്. തിങ്കളാഴ്ച്ച അമ്മ സനില പുറമേരി ടൗണിൽ പോയി മടങ്ങി എത്തിയപ്പോഴാണ് ആരതിയെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ നാദാപുരം ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ആതിരയാണ് സഹോദരി.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related