വോട്ടെണ്ണൽ തുടരുന്നു: 1-1-1 മൂന്ന് മുന്നണികൾക്കും ആദ്യ ലീഡ്


വീറും വാശിയുമേറിയ പ്രചാരണങ്ങള്‍ക്കൊടുവില്‍ ജനം വിധിച്ചതെന്ത്? ഉപതിരഞ്ഞെടുപ്പ് നടന്ന മൂന്ന് മണ്ഡലങ്ങളിലും തികഞ്ഞ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും. വയനാട് ലോക്‌സഭാ മണ്ഡലത്തിലേക്കും പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്.

ചേലക്കരയിൽ ആദ്യ സൂചന വന്നപ്പോൾ 1700 വോട്ടിൻ്റെ ലീഡ് ഇടത് സ്ഥാനാ‍ർത്ഥി യുആ‌‍ർ പ്രദീപിന് ആണ്. പോസ്റ്റൽ വോട്ടുകൾ എണ്ണത്തുടങ്ങിയപ്പോൾ പാലക്കാട് ബിജെപി സ്ഥാനാർത്ഥി സി കൃഷ്‌ണകുമാർ മുന്നിൽ. 160 വോട്ടുകൾക്കാണ് കൃഷ്ണകുമാർ മുന്നിൽ നിൽക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ലീഡ് 23009 ആയി ഉയർന്നു. .