കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ പികെ സജീവ് അന്തരിച്ചു


കൊച്ചി: കേരള കോൺഗ്രസ് (എം) സംസ്ഥാന വൈസ് ചെയർമാൻ പി.കെ. സജീവ് (82) അന്തരിച്ചു. കെ.എം. മാണിയുടെ സന്തത സഹചാരിയായിരുന്നു സജീവ്. യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗമാണ്.

പാർട്ടി ജില്ല പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ആദ്യകാല ബസ് സർവീസായിരുന്ന പി.പി.കെ. ആൻഡ് സൺസ് ഉടമകളിൽ ഒരാളായിരുന്നു. സംസ്‌കാരം ഞായറാഴ്ച കോതമംഗലം മർത്തമറിയം വലിയപള്ളി സെമിത്തേരിയിൽ നടക്കും.