ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ നിയമസഭയിലും രമ്യക്ക് തിരിച്ചടി, ചേലക്കരയിൽ പ്രദീപ് ലീഡ് ചെയ്യുന്നു
തൃശ്ശൂർ: ചേലക്കര നിയമസഭാ മണ്ഡലത്തിലെ വോട്ടെണ്ണൽ പുരോഗമിക്കവെ ഇടത് ക്യാമ്പുകൾ ആവേശത്തിൽ. ഇടത് മുന്നണി സ്ഥാനാർത്ഥി യു ആർ പ്രദീപ് വ്യക്തമായ ലീഡുമായി മുന്നേറുകയാണ്. ചേലക്കരയിൽ ഒന്നാം റൗണ്ട് പൂർത്തിയായപ്പോൾ യു ആർ പ്രദീപിന് 6800 വോട്ടുകളുടെ ലീഡുണ്ട്.
വാശിയേറിയ പോരാട്ടം നടന്ന മണ്ഡലമാണ് ചേലക്കര. യുആർ പ്രദീപിനെ ഇറക്കി മണ്ഡലം നിലനിർത്താനായിരുന്നു എൽഡിഎഫ് ശ്രമം. ഏറെക്കാലമായി എൽഡിഎഫ് തങ്ങളുടെ ഉരുക്കുകോട്ടയായി നിലനിർത്തിയ മണ്ഡലത്തിൽ അട്ടിമറി പ്രതീക്ഷ നിലനിർത്തിയാണ് യുഡിഎഫ് രമ്യ ഹരിദാസിനെ ഇറക്കിയത്.