പാലക്കാട്: ബിജെപിയ്ക്ക് ഇത്ര വലിയ തോൽവി പ്രതീക്ഷിച്ചില്ലെന്നു ബിജെപി ദേശീയ കൗൺസിൽ അംഗം എൻ ശിവരാജൻ. തോൽവി ആരുടെയെങ്കിലും തലയിൽ കെട്ടി വെക്കുന്നത് ശരിയല്ല. തോൽവിയെ കുറിച്ച് വിശദമായി പഠിക്കണമെന്നും സംഘടന കൂടുതൽ ശക്തിപ്പെടുത്തണമെന്നും എൻ ശിവരാജൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
read also: തിരുവനന്തപുരത്ത് ലഹരി വേട്ട: പിടിച്ചത് ഒന്നര കിലോയിലധികം കഞ്ചാവ്
‘പാർട്ടിയിൽ കുറെക്കാലമായി സജീവമല്ലാത്തവരെ തിരികെ കൊണ്ടുവരണം. ബിജെപിയുടെ മേൽക്കൂര ശക്തിപ്പെടുത്തണം. തോൽവി പാഠമാക്കണം. സംഘടനാ പ്രവർത്തനം ശക്തമാകിയാൽ 2026 ൽ ബിജെപി പാലക്കാട് ജയിക്കും. പാലക്കാട് നഗരസഭ ഭരണം പിടിക്കാമെന്ന കെ മുരളീധരന് വ്യാമോഹം മാത്രമാണ്. മുരളീധരൻ്റെ അച്ഛൻ വിചാരിച്ചാൽ പോലും അത് നടക്കില്ലെന്നും’ എൻ ശിവരാജൻ പരിഹസിച്ചു.