പത്തനംതിട്ട: തിരുവല്ല മുത്തൂരില്‍ മരം മുറിക്കുന്നതിന്റെ ഭാഗമായി റോഡിന് കുറുകെ കെട്ടിയിരുന്ന കഴുത്തില്‍ കയര്‍ കുടുങ്ങി ബൈക്ക് യാത്രികന്‍ മരിച്ചു. ആലപ്പുഴ തകഴി സ്വദേശി സെയ്ദ് (32) ആണ് മരിച്ചത്.
read also: കൊല്ലം ചാത്തന്നൂരിലെ ബിവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യം മോഷ്ടിച്ച് യുവാവ്: സിസിടിവി ദൃശ്യങ്ങൾ പുറത്ത്
ഭാര്യയ്ക്കും രണ്ടു മക്കള്‍ക്കുമൊപ്പം യാത്ര ചെയ്യുമ്പോഴാണ് അപകടം. കഴുത്തില്‍ കയര്‍ കുരുങ്ങിയതിനെ തുടര്‍ന്ന് സെയ്ദ് റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. സെയ്ദ് തല്‍ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തിൽ പരിക്കേറ്റ ഭാര്യയും മക്കളും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.