നടുറോട്ടിൽ പോലീസുകാരന്റെയും സഹോദരൻ്റെയും അഴിഞ്ഞാട്ടം



തിരുവനന്തപുരം: ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും മർദ്ദിച്ചു പോലീസുകാരൻ. കാട്ടാക്കടയിൽ മൈലക്കര ജംഗ്ഷനിലെ ചായക്കട ഉടമയെയും സഹോദരനെയും പിതാവിനെയും പോലീസുകാരനും സഹോദരനും ക്രൂരമായി മർദിച്ചു.

തിരുവനന്തപുരം സിറ്റി എ ആർ ക്യാമ്പിലെ പൊലീസ് ഡ്രൈവർ രാഹുൽ നാഥ്, സഹോദരൻ ശ്രീനാഥ് എന്നിവർ പിടിയിലായി. തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് സംഭവം. കടയിലെ അതിഥി തൊഴിലാളികളെ പറഞ്ഞയക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു മർദനം. കഴിഞ്ഞ ദിവസം നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

read also: ലോഡ്ജിൽ യുവതിയ മരിച്ച നിലയിൽ: ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം

കട ഉടമ സുധീഷിൻ്റെ തലയിൽ കമ്പിപ്പാര കൊണ്ട് അടിച്ചു, 13 തുന്നലുണ്ട്. സഹോദരൻ അനീഷിനെയും ക്രൂരമായി മർദിച്ചു. തടയാൻ എത്തിയ നാട്ടുകാരുടെ വാഹനങ്ങൾ പ്രതികൾ തല്ലി തകർത്തു.