ലോഡ്ജിൽ യുവതിയ മരിച്ച നിലയിൽ: ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം


കോഴിക്കോട് : എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന യുവാവിനായി പോലീസ് അന്വേഷണം ഊർജിതമാക്കി.

read also: പാതിരാത്രി ഫുൾ പായ്ക്കപ്പ്

ചൊവ്വാഴ്ച ഉച്ചയോടെയാണ് മലപ്പുറം വെട്ടത്തൂർ സ്വദേശിയായ ഫസീലയെ കോഴിക്കോട് എരഞ്ഞിപ്പാലത്തുള്ള ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ സൂചന. ലോഡ്ജിൽ ഒപ്പമുണ്ടായിരുന്ന തൃശ്ശൂർ സ്വദേശി സനൂഫിനായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി. ഫസീലയും സനൂഫും ഒരുമിച്ചാണ് ലോഡ്ജിൽ റൂം എടുത്തിരുന്നത്.