15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

നിയന്ത്രണം വിട്ട ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്ക്

Date:


പത്തനംതിട്ട : ലോഡ് കയറ്റിവന്ന ലോറി വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് തകര്‍ന്നു. പന്തളം കൂരമ്പാലയിലാണ് വീടിന് മുകളിലേക്ക് നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. ഇന്ന് രാവിലെ 5.45 ആണ് അപകടം നടന്നത്.

അപകടത്തില്‍ പരിക്കേറ്റ നാലു പേരെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാജേഷ് , ദീപ, മീനാക്ഷി, മീര എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ലോറിയില്‍ ഉണ്ടായിരുന്ന ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും പരിക്കേറ്റു. എം സി റോഡില്‍ തിരുവനന്തപുരം ഭാഗത്തേക്ക് കാലിത്തീറ്റയുമായി വന്ന ലോറിയാണ് വീടിന് മുകളിലേക്ക് മറിഞ്ഞ് വീട് പൂര്‍ണ്ണമായി തകര്‍ന്നത്.

പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കൂരമ്പാല പത്തിയില്‍ പിടിയില്‍ ആശാന്‍ തുണ്ടില്‍ കിഴക്കേതില്‍ ഗൗരിയുടെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാവും അപകട കാരണം എന്ന് പോലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related