പത്തനംതിട്ടയിൽ ഏറെക്കാലമായി കാടുപിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുമ്പോൾ കണ്ടത് തലയോട്ടി


പത്തനംതിട്ട: പത്തനംതിട്ടയിൽ ഏറെക്കാലമായി കാടുപിടിച്ചു കിടന്ന പറമ്പ് വൃത്തിയാക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി. പത്തനംതിട്ട മലയാലപ്പുഴ പൊതീപ്പാടിൽ ആണ് ഇന്ന് രാവിലെയോടെ തലയോട്ടി കണ്ടെത്തിയത്. മനുഷ്യന്‍റേ തലയോട്ടിയാണെന്നാണ് സംശയിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഏറെക്കാലമായി ഉപയോ​ഗിക്കാതെ കിടന്നിരുന്ന സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്നാണ് തലയോട്ടി കിട്ടിയത്.

ഇവിടെ കാട് വെട്ടി വൃത്തിയാക്കുന്നതിനിടെയാണ് തലയോട്ടി കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. കൂടുതൽ പരിശോധനയ്ക്കായി തലയോട്ടി ഫോറന്‍സിക് അധികൃതര്‍ കൊണ്ടുപോയി. സ്ഥലത്ത് പരിശോധന നടത്തുമെന്നും അന്വേഷണത്തിനുശേഷം മാത്രമേ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു.