കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി: യുവതി മരിച്ചു, ഭർത്താവ് പിടിയിൽ


കൊല്ലം: കാർ തടഞ്ഞു നിർത്തി യുവതിയെയും യുവാവിനെയും പെട്രോൾ ഒഴിച്ച് തീകൊളുത്തി. കൊല്ലം റെയിൽവെ സ്റ്റേഷന് അടുത്തായുള്ള ചെമ്മാംമുക്കിൽ രാത്രി ഒൻപത് മണിയോടെയാണ് സംഭവം. കൊട്ടിയം തഴുത്തല സ്വദേശി അനിലയാണ് മരണപ്പെട്ടത്. യുവതിയുടെ ഭർത്താവ് പത്മരാജനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൂടെയുണ്ടായിരുന്ന സോണി എന്ന യുവാവിന് ​ഗുരുതരമായി പൊള്ളലേറ്റു.

read also: സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് പോയ ബിപിൻ സി ബാബുവിനെതിരെ സ്ത്രീധന പീഡന കേസ്

ഒമ്നി വാനിലെത്തിയ പത്മരാജൻ അനിലയും സോണിയും സഞ്ചരിച്ച കാറിനെ വഴിയിൽ തടഞ്ഞ് വാഹനത്തിലേക്ക് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. കൊല്ലം നഗരത്തിൽ ബേക്കറി സ്ഥാപനത്തിൻ്റെ ഉടമയാണ് കൊല്ലപ്പെട്ട അനില. ഇവരെയും സ്ഥാപനത്തിലെ പങ്കാളിയായ യുവാവിനെയും ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാൽ ബേക്കറിയിലെ ജീവനക്കാരനായ സോണിയാണ് ആക്രമണത്തിന് ഇരയായത്.