ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛന്റെ കൈയിൽ നിന്ന് കൈക്കൂലി: പൊലീസുകാരനു സസ്‌പെൻഷൻ


തിരുവനന്തപുരം : ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛന്റെ കൈയിൽ നിന്ന് കൈക്കൂലി വാങ്ങിയ പൊലീസുകാരനു സസ്‌പെൻഷൻ. തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ഷബീറിനെയാണ് സസ്പെൻഡ് ചെയ്തത്.

read also: ആരാധകരെ നിരാശരാക്കി ഇന്‍സ്റ്റഗ്രാം: ഒന്നും പോസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലെന്ന് ഉപയോക്താക്കള്‍

മുൻപ് തുമ്പാ പൊലീസ് സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന സമയത്ത് അവിടെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ടയാളുടെ അച്ഛനോട് 2000 രൂപ ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ അന്വേഷണ വിധേയമായി ഇയാളെ മ്യൂസിയം സ്റ്റേഷനിലേക്ക് സ്ഥലം മാറ്റുകയായിരുന്നു . എന്നാൽ ഷബീർ തൻ്റെ ക്രിമിനൽ ബന്ധം തുടർന്നുവെന്നു സ്പെഷൽ ബ്രാഞ്ച് കണ്ടെത്തി. തുടർന്നാണ് സസ്‌പെൻഷൻ.

കെ റെയിൽ സമര കാലത്ത് മംഗലപുരത്ത് സമരക്കാരെ ചവിട്ടി വീഴ്ത്തിയ സംഭവത്തിൽ ഇയാളെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.