നവവധു ഭർതൃഗൃഹത്തിൽ തൂങ്ങി മരിച്ച നിലയിൽ


തിരുവനന്തപുരം: നെടുമങ്ങാട് പാലോട് ഭർതൃഗൃഹത്തിൽ നവവധു തൂങ്ങി മരിച്ച നിലയിൽ. കൊന്നമൂട് സ്വദേശി ഇന്ദുജയെ ആണ് ഭര്‍ത്താവ് അഭിജിത്തിന്‍റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് മാസം മുമ്പായിരുന്നു ഇന്ദുജയുടെയും അഭിജിത്തിന്‍റെയും വിവാഹം. ഭർതൃപീഡനം ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നല്‍കി.

read also: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ സര്‍ക്കാര്‍ വെട്ടി നീക്കിയ ഭാഗങ്ങള്‍ നാളെ കൈമാറും

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് ഇന്ദുജയെ പാലോടുള്ള വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് അഭിജിത്തിന്‍റെ വീട്ടിലെ രണ്ടാമത്തെ നിലയിലുള്ള ബെഡ്റൂമിലെ ജനലിൽ കെട്ടി തൂങ്ങി മരിച്ച നിലയിലാണ് ഇന്ദുജയെ കണ്ടെത്തിയത്. ജോലിക്ക് പോയിരുന്ന അഭിജിത്ത് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ എത്തിയപ്പോഴാണ് സംഭവം അറിയുന്നത്. ഉടൻ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്ന പെൺകുട്ടിയുമായി രണ്ട് വർഷമായി പ്രണയത്തിലായിരുന്നു. മൂന്നു മാസം മുമ്പ് പെൺകുട്ടിയെ വീട്ടിൽ നിന്നും വിളിച്ചിറക്കി അമ്പലത്തിൽ പോയി താലി ചാർത്തി താമസിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ഇന്ദുജയുടെ അച്ഛൻ പൊലീസിൽ പരാതി നല്‍കിയിട്ടുണ്ട്.