16
February, 2026

A News 365Times Venture

16
Monday
February, 2026

A News 365Times Venture

പി വി അൻവർ ഇനി തൃണമൂൽ കോൺഗ്രസിൽ

Date:


ദില്ലി : സിപിഎമ്മിൽ നിന്നും മാറി നിൽക്കുന്ന പി വി അൻവർ ഇനി തൃണമൂൽ കോൺഗ്രസിലേയ്ക്ക്. ഡിഎംകെയുമായുള്ള തന്റെ സഖ്യനീക്കം പിണറായി വിജയൻ തകർത്തുവെന്നും ഇനി തൃണമൂൽ കോൺഗ്രസിൽ ചേരുമെന്നും പി വി അൻവർ പറഞ്ഞു.

read also: വാട്സ് ആപ്പ് അക്കൗണ്ടുകൾ ഹാക്ക് ചെയ്ത് തട്ടിപ്പ് : കെണിയിൽ നിന്നു രക്ഷപ്പെട്ടതായി സന്തോഷ് ശിവൻ

തൃണമൂലുമായുളള ചർച്ചകൾ അന്തിമഘട്ടത്തിലാണ്. ബിഎസ്പിയുമായി നേരത്തെ ചർച്ച നടത്തിയിരുന്നു. പക്ഷേ അവർ ദുർബലമാണെന്നും അൻവർ ഒരു മാധ്യമത്തോട് പ്രതികരിച്ചു. ഫാസിസ്റ്റ് വിരുദ്ധ നിലപാട് തുടരുന്നതിനാൽ ബിജെ പിയുമായി സഹകരിക്കില്ല. യുഡിഎഫ് പ്രവേശനം ഇപ്പോൾ ആലോചനയിലുമില്ല. മുസ്ലിം ലീഗ് വഴി യുഡിഎഫ് പ്രവേശനത്തിന് ശ്രമിച്ചിട്ടില്ലെന്നും വി ഡി സതീശൻ എതിർക്കുമെന്ന പ്രചാരണം വിശ്വസിക്കുന്നില്ലെന്നും അൻവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related