15
February, 2026

A News 365Times Venture

15
Sunday
February, 2026

A News 365Times Venture

സ്വത്ത് തര്‍ക്കം : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു

Date:


കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് തീവെച്ച് നശിപ്പിച്ചു. മുക്കം വട്ടോളിപറമ്പ് സ്വദേശിനി ശ്രീദേവിയുടെ മകളുടെ ഭര്‍ത്താവിന്റെ ബൈക്കാണ് കത്തിനശിച്ചത്. തീ പടര്‍ന്നതിനെ തുടര്‍ന്ന് വീടിന്റെ വയറിങ്ങും പൂര്‍ണമായി കത്തിനശിച്ചു. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നു ശ്രീദേവിയുടെ മകന്‍ ശ്രീവേഷ് ആണ് അക്രമത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം.

read also: അമിത വേഗതയിലെത്തിയ ബൈക്ക് ലെവൽ ക്രോസിൽ ഇടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു

കഴിഞ്ഞദിവസം രാത്രി 10.30 ഓടെയായിരുന്നു സംഭവം. രാത്രി അമ്മയും സഹോദരിയും ഭര്‍ത്താവും താമസിക്കുന്ന വീട്ടിലെത്തി ശ്രീവേഷ് വഴക്കുണ്ടാക്കി. ഇയാളുടെ കൈയില്‍ ഇരുമ്പു ദണ്ഡ് ഉള്‍പ്പടെയുള്ള ആയുധങ്ങള്‍ ഉണ്ടായിരുന്നതായും വീട്ടുകാര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇറങ്ങിവരാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും പുറത്തിറങ്ങിയില്ല. പിന്നാലെ, ആരും പുറത്തിറങ്ങിയില്ലെങ്കില്‍ പുറത്തുവെച്ചിരിക്കുന്ന ബൈക്ക് കത്തിക്കുമെന്നായി ഭീഷണി.

എന്നിട്ടും വീട്ടുകാര്‍ പുറത്തിറങ്ങാന്‍ കൂട്ടാക്കാതെ വന്നതോടെ ശ്രീവേഷ് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിന് തീ കൊളുത്തുകയായിരുന്നുവെന്നാണ് വീട്ടുകാരുടെ ഭാഷ്യം. ബൈക്കും വീടിന്റെ വയറിങ്ങും പൂര്‍ണമായും കത്തിനശിച്ചിരുന്നു. വീടിന്റെ മേല്‍ക്കൂരയ്ക്കും കേടുപാടുണ്ടായിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related