കെഎഎസ് ഉദ്യോ​ഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ല: വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ


തിരുവനന്തപുരം: എല്ലാ കെഎഎസ് ഉദ്യോ​ഗസ്ഥരും പ്രതീക്ഷക്കൊത്ത് ഉയർന്നില്ലെന്ന വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തിരുത്താനുള്ളവർ തിരുത്തണമെന്നും പഴയ ശീലങ്ങൾക്ക് അധ്യക്ഷത വഹിക്കുന്ന പദവിയാകരുത് കെഎഎസ് എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അടുത്ത ബാച്ച് കെഎഎസ് ഉദ്യോ​ഗസ്ഥരുടെ നിയമനം ഉടനെന്നും കെഎഎസ് പോസിറ്റീവായ റിസൽട്ട് കിട്ടിയിട്ടുണ്ടെന്നും ഇനിയും ഏറെ മുന്നേറാൻ ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

read also: പ്രിയങ്ക ഗാന്ധി സ്വത്തുവിവരങ്ങള്‍ മറച്ചുവച്ചു: ഹൈക്കോടതിയില്‍ ഹര്‍ജിയുമായി നവ്യ ഹരിദാസ്

‘നിലവിലെ സർക്കാർ സമ്പ്രദായങ്ങൾ കെഎഎസുകാർ അതേപടി പിന്തുടരരുത്. ചുവപ്പുനാട പഴയതു പോലെ ഇല്ല. പക്ഷെ ചില വകുപ്പുകളിൽ ഇപ്പോഴും ഉണ്ട് , അത് മാറ്റിയെടുക്കണം. അപ്രധാന വകുപ്പുകളെന്നൊരു വിഭാഗം ഇല്ല. ബ്യൂറോക്രസിയുടെ ചട്ടക്കൂട് ഭേദിക്കണം. ഫയലുകളിൽ കാലതാമസം പാടില്ല. ജനപ്രതിനിധികളെ വിലകുറച്ച് കാണരുതെന്നും ജനങ്ങൾക്കുള്ള ആനുകൂല്യം എത്രയും പെട്ടെന്ന് നൽകലാകണം ഫയൽ നോട്ടത്തിന്റെ മാനദണ്ഡമെന്നും’ മുഖ്യമന്ത്രി വിശദീകരിച്ചു.