നൃത്ത പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ


കൊച്ചി: നൃത്ത പരിപാടിയ്ക്കിടെ വേദിയിൽ നിന്ന് വീണ് ഉമാ തോമസിന് പരിക്കേറ്റ സംഭവത്തിൽ കലൂർ ജവഹർലാൽ നെഹ്രു സ്റ്റേഡിയത്തിൽ പരിപാടി സംഘടിപ്പിച്ച മൃദംഗ വിഷൻ ഉടമ എം നികോഷ് കുമാർ അറസ്റ്റിൽ. ഏഴര മണിക്കൂറോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

സംഘാടകരായ മൃദംഗ വിഷൻ, ഓസ്‌കാർ ഇവന്റ്‌സ് ഉടമകളോട് കീഴടങ്ങാൻ ഹൈക്കോടതി നേരത്ത നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നികോഷ് കുമാർ കീഴടങ്ങുകയായിരുന്നു.

മൃദംഗ വിഷൻ എംഡി എം നികോഷ് കുമാർ, സിഇഒ ഷമീർ, പൂർണിമ, നികോഷ് കുമാറിന്റെ ഭാര്യ എന്നിവർക്കെതിരെ പൊലീസ് വിശ്വാസ വഞ്ചനാക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.