മൂന്നര വയസ്സുള്ള കുഞ്ഞിനെ ലൈം​ഗികപീഡനത്തിന് ഇരയാക്കി: പാലക്കാട് അതിഥി തൊഴിലാളി അറസ്റ്റിൽ


പാലക്കാട്: പിഞ്ചുകുഞ്ഞിനെ ലൈം​ഗികപീഡനത്തിന് ഇരയാക്കിയ അന്യസംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ഒഡീഷ റൈയ്ഗാർഡ് സ്വദേശി അശോക് മഞ്ചിയെ ( 20) യാണ് അറസ്റ്റ് ചെയ്തത്. മണ്ണാർക്കാട് മേലേ അരിയൂരിൽ നടന്ന സംഭവത്തിലാണ് നാട്ടുകൽ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

അരിയൂരിലെ മില്ലിൽ ജോലി ചെയ്യുകയായിരുന്നു അശോക് മഞ്ചി. അതേ സ്ഥാപനത്തിലെ മറ്റൊരു അന്യ സംസ്ഥാന തൊഴിലാളിയുടെ മൂന്നര വയസുള്ള കുഞ്ഞിനെയാണ് അതിക്രമത്തിന് ഇരയാക്കിയത്.

കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ നാട്ടുകൽ പൊലീസ് അശോക് മഞ്ചിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. നാട്ടുകൽ സി.ഐ ഹബീബുള്ളയും സംഘവുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്