പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം, തട്ടിക്കൊണ്ടുപോകാൻ ശ്രമം : ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ


കോഴിക്കോട്: സമൂഹ മാധ്യമം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് അശ്ലീല സന്ദേശം അയക്കുകയും കുട്ടിയെ കാറിൽ കയറ്റി കൊണ്ടു പോകാൻ ശ്രമിക്കുകയും ചെയ്ത ‍ഡോക്ടർ പോക്സോ കേസിൽ അറസ്റ്റിൽ. കണ്ണൂർ സ്വദേശിയായ ഡ‍ോ. അലൻ അലക്സ് (32) ആണ് അറസ്റ്റിലായത്. വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം.

read also: ദുബായ് ആർട്ട് സീസൺ ജനുവരി 4 ന് തുടങ്ങും : സാംസ്‌കാരിക പരിപാടികൾക്ക് പ്രാമുഖ്യം നൽകും

ഡോക്ടർ കുട്ടിക്ക് നിരന്തരം അശ്ലീല സന്ദേശം അയച്ചിരുന്നു. പെൺകുട്ടി ഇക്കാര്യം വീട്ടുകാരെ അറിയിച്ചു. തുടർന്നു ബന്ധുക്കൾ ആസൂത്രണം ചെയ്ത പദ്ധതിയിലാണ് ഡോക്ടർ കുടുങ്ങിയത്.