നിങ്ങളാണോ സാംസ്‌കാരിക മന്ത്രി? നിങ്ങള്‍ക്ക് വേണ്ടിയാണോ പ്രവര്‍ത്തകര്‍ ജയ് വിളിക്കുന്നത്? സജി ചെറിയാനെതിരെ ശോഭ


ആലപ്പുഴ: സിപിഎം എംഎല്‍എ യു പ്രതിഭയുടെ മകന് നേരെ ഉയർന്ന കേസിനെക്കുറിച്ചു സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഈ വിഷയത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേ. അമ്മയ്ക്കു മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല. യു പ്രതിഭ എംഎല്‍എയെപ്പോലൊരു പൊതുപ്രവര്‍ത്തകയ്ക്ക് ഒട്ടും സാധിക്കില്ല. മകന്‍ തെറ്റു ചെയ്താല്‍ അമ്മയാണോ ഉത്തരവാദി? സാംസ്‌കാരിക മന്ത്രിക്കു സംസ്‌കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത്.’ ശോഭ പറഞ്ഞു.

read also: എലി, പാറ്റ, രണ്ട് വർഷം പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ: മോംഗിനിസിന്റെ ഔട്ട്‌ലെറ്റിൽ കണ്ട കാഴ്ചയിൽ ഞെട്ടി ഉദ്യോ​ഗസ്ഥർ

‘മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദി. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. മകനെ മയക്കുമരുന്ന് കേസില്‍ പിടിച്ചപ്പോള്‍ പ്രതിയഭയ്‌ക്കെതിരെ താന്‍ പ്രസ്താവന പോലും നടത്തിയിട്ടില്ല.താനും ഒരു അമ്മയാണ്. എനിക്കും രണ്ട് കുട്ടികളുണ്ട്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോയെന്നും’ കായംകുളത്ത് സംഘടിപ്പിച്ച ബിജെപി ജനസദസ്സില്‍ ശോഭാ സുരേന്ദ്രന്‍ ചോദിച്ചു. നിങ്ങളാണോ സാംസ്‌കാരിക മന്ത്രി?, നിങ്ങള്‍ക്ക് വേണ്ടിയാണോ പ്രവര്‍ത്തകര്‍ ജയ് വിളിക്കുന്നത്?. ചെങ്ങന്നൂരിന് നാണക്കേടാണ് സജി ചെറിയാനെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേർത്തു.