വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ പരിഹരിക്കണം; തമിഴ്‌നാട് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം
വൈസ് ചാന്‍സിലര്‍ നിയമനവുമായി ബന്ധപ്പെട്ട ഭിന്നതകള്‍ പരിഹരിക്കണം; തമിഴ്‌നാട് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം
ന്യൂദല്‍ഹി: വൈസ് ചാന്‍സിലര്‍ നിയമനത്തിലെ ഭിന്നതകള്‍ പരിഹരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനും ഗവര്‍ണര്‍ക്കും സുപ്രീം കോടതിയുടെ നിര്‍ദേശം. ജനുവരി 22നകം അടുത്ത വാദം കേള്‍ക്കുന്ന തീയതിക്കകം അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസുമാരായ ജെ.ബി. പര്‍ദ്ദിവാല, ആര്‍. മഹാദേവന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിര്‍ദേശം. അഭിപ്രായ വ്യത്യാസങ്ങള്‍ പരിഹരിക്കുന്നതില്‍ എം.കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരും ഗവര്‍ണര്‍ ആര്‍.എന്‍ രവിയും പരാജയപ്പെട്ടാല്‍ ഇടപെടുമെന്നും ബെഞ്ച് പറഞ്ഞു.
സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളുടെ ക്ലിറന്‍സ്, മന്ത്രിസഭയിലെ മന്ത്രിമാരുടെ നിയമനം, സംസ്ഥാന സര്‍വകലാശാലകളില്‍ വൈസ് ചാന്‍സിലര്‍മാരെ ശുപാര്‍ശ ചെയ്യുന്നതിനുള്ള സെര്‍ച്ച് കമ്മറ്റികളുടെ അംഗീകാരം എന്നിവ സംബന്ധിച്ച ഗവര്‍ണറുടെ നടപടികളെ ചോദ്യം ചെയ്ത് തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി പരിക്കണിക്കുകയായിരുന്നു സുപ്രീം കോടതി.
നിയമനങ്ങളില്‍ സ്തംഭനാവസ്ഥയുണ്ടെന്ന് തമിഴ്‌നാട് ഗവര്‍ണര്‍ക്ക് വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണി കോടതിയെ അറയിക്കുകയും ചെയ്തിരുന്നു.
പുതിയ സംഭവവികാസങ്ങള്‍ രേഖപ്പെടുത്താന്‍ സംസ്ഥാനത്തിന് അനുമതി നല്‍കണമെന്ന് സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സിങ്‌വി പറഞ്ഞു.
Content Highlight: Resolve disputes relating to the appointment of the Vice-Chancellor; Supreme Court’s directive to Tamilnadu government and governors