സർവകലാശാലകളിൽ വർഗീയ ആശയങ്ങളുടെ പ്രചാരണത്തിന് നീക്കം; യു.ജി.സി കരട് മാർഗരേഖക്കെതിരെ നിയമസഭ പ്രമേയം പാസാക്കി
സർവകലാശാലകളിൽ വർഗീയ ആശയങ്ങളുടെ പ്രചാരണത്തിന് നീക്കം; യു.ജി.സി കരട് മാർഗരേഖക്കെതിരെ നിയമസഭ പ്രമേയം പാസാക്കി
തിരുവനന്തപുരം: വി.സി നിയമനത്തിൽ മാറ്റം നിർദ്ദേശിക്കുന്ന യു.ജി.സി കരട് മാർഗരേഖക്കെതിരെ ഐക്യകണ്ഠേന പ്രമേയം പാസാക്കി കേരള നിയമസഭ.
കേന്ദ്ര സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു. സർവകലാശാലകളിൽ സ്വകാര്യവത്കരണത്തിന് വർഗ്ഗീയ ആശയങ്ങളുടെ പ്രചാരണത്തിനും വേണ്ടിയാണ് മാർഗരേഖയെന്നാണ് പ്രമേയത്തിലെ വിമർശനം.
സർവകലാശാലകളിൽ സംസ്ഥാനങ്ങൾക്ക് അധികാരം നൽകുന്ന ഭരണഘടനാ വ്യവസ്ഥയെ പോലും കാറ്റിൽപ്പറത്തിയാണ് മാർഗ്ഗേരഖയെന്നും കുറ്റപ്പെടുത്തുന്നു. സ്വകാര്യ മേഖലയിലെ വ്യക്തികളെയും വിസിമാരാക്കാൻ സഹായിക്കുന്നതാണ് പുതിയ നിർദ്ദേശമെന്നും പ്രമേയം വിമർശിക്കുന്നു. പ്രമേയം പാസാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിക്ക് നേരത്തെ കത്ത് നൽകിയിരുന്നു. Updating…
Content Highlight: A move to propagate communal ideas in universities; The Assembly passed a resolution against the UGC draft guidelines