4
Tuesday
March, 2025

A News 365Times Venture

ക്രമസമാധാനപാലനത്തിന്റെ പേരില്‍ മതസ്വാതന്ത്ര്യം നിഷേധിക്കാനാവില്ല- മദ്രാസ് ഹൈക്കോടതി

Date:



national news


ക്രമസമാധാനപാലനത്തിന്റെ പേരില്‍ മതസ്വാതന്ത്ര്യം നിഷേധിക്കാനാവില്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ക്രമസമാധാനപാലനത്തിന്റെ പേരില്‍ മതം ആചരിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25, 26 പ്രകാരം ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ ക്രമസമാധാനപാലനത്തിന്റെ പേരില്‍ വെട്ടിച്ചുരുക്കാനോ എടുത്തുകളയാനോ കഴിയില്ലെന്നും കോടതി പറഞ്ഞു.

കന്യാകുമാരി ജില്ലയിലെ സി.എസ്.ഐ സഭാ പ്രതിനിധിയുടെ ഹരജി പരിഗണിക്കവേയായിരുന്നു കോടതി വിധി. സണ്‍ഡേ ബൈബിള്‍ സ്‌കൂള്‍ നിര്‍മിക്കാനുള്ള നീക്കം തടഞ്ഞ ജില്ലാ കളക്ടറുടെ നടപടിയെ ചോദ്യം ചെയ്തായിരുന്നു ഹരജി.

ക്രമസമാധാനപാലനം ചൂണ്ടിക്കാട്ടി കെട്ടിടം നിര്‍മിക്കാനുള്ള സി.എസ്.ഐ സഭാ പ്രതിനിധിയുടെ നീക്കം ജില്ലാ കളക്ടര്‍ തടസപ്പെടുത്തിയിരുന്നു. കെട്ടിടം പണിയുന്നതില്‍ മറ്റ് മതസ്ഥര്‍ക്ക് താത്പര്യക്കുറവുണ്ടെന്നും അധികൃതര്‍ പറഞ്ഞിരുന്നു.

ഇതിനെ തുടര്‍ന്നാണ് സി.എസ്.ഐ പ്രതിനിധി ഹൈക്കോടതിയെ സമീപിച്ചത്. എരിച്ചാമമൂട്ടുവിള ജില്ലാ സെക്രട്ടറി ജേക്കബ് സഹരിയയാണ് കളക്ടറുടെ നടപടിക്കെതിരെ ഹരജി നല്‍കിയത്.

1997ലെ തമിഴ്നാട് പഞ്ചായത്ത് ബില്‍ഡിങ് റൂള്‍സിലെ റൂള്‍ 4(3) പ്രകാരം ഒരു സണ്‍ഡേ ബൈബിള്‍ സ്‌കൂള്‍ നിര്‍മിക്കുന്നതിനുള്ള തന്റെ അപേക്ഷ ജില്ലാ കളക്ടര്‍ നിരസിച്ചതായി ജേക്കബ് ഹരജിയില്‍ പറഞ്ഞിരുന്നു.

ഹരജി പരിഗണിച്ച കോടതി, സ്വകാര്യ ഭൂമിയില്‍ ബൈബിള്‍ പഠനകേന്ദ്രം നിര്‍മിക്കാനുള്ള നീക്കം തടയാന്‍ പാടില്ലായിരുന്നുവെന്നും സര്‍ക്കാര്‍ അധികാരികള്‍ക്ക് പൗരന്മാരുടെ അവകാശം നിഷേധിക്കാന്‍ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ആര്‍.എം.ടി ടീക്കാ രാമന്‍, എന്‍. സെന്തില്‍ കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.

നേരത്തെ ബൈബിള്‍ പഠനകേന്ദ്രം നിര്‍മിക്കാന്‍ സി.എസ്.ഐ പ്രതിനിധിയ്ക്ക് കോടതി അനുമതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് കളക്ടര്‍ കെട്ടിടം നിര്‍മിക്കുന്നത് തടസപ്പെടുത്തിയത്. നിലവില്‍ ജില്ലാ കളക്ടറുടെ ഉത്തരവ് കോടതി റദ്ദാക്കി.

ഉച്ചഭാഷിണി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട നിയമങ്ങളും മറ്റും കൃത്യമായി പാലിക്കണമെന്ന് ജേക്കബിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

Content Highlight: Freedom of religion cannot be denied in the name of maintaining law and order: Madras High Court




Source link

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

Popular

More like this
Related